LATEST

6/recent/ticker-posts

Header Ads Widget

തൊണ്ടിമുതൽ തിരിമറി കേസ്; മുൻ മന്ത്രി ആന്റണി രാജുവിന് തടവ് ശിക്ഷ, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും

തൊണ്ടി മുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ ആന്റണി രാജുവിനെ ശിക്ഷിച്ച് കോടതി. മൂന്ന് വർഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) യുടേതാണ് ശിക്ഷാ വിധി. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കേസ് സി.ജെ.എം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

Post a Comment

0 Comments