*കൊണ്ടോട്ടി നഗരസഭാ ബൈപാസ് റോഡിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. കിഴിശ്ശേരി മുണ്ടക്കൽ സ്വദേശി ആഷിഖ് ആണ് കൊല്ലപ്പെട്ടത്.*
*കൂടെയുണ്ടായിരുന്ന ബന്ധുവായ സ്ത്രീ പരിക്കുകളോടെ രക്ഷപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബന്ധുവിനെ സന്ദർശിച്ച ശേഷം വല്യുമ്മയുടെ അനിയത്തിയോടൊപ്പം ബൈക്കിൽ വീടുകളിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്.*
*എതിർദിശയിൽ നിന്നുവന്ന ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷിഖിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.*
*മൃതദേഹം തുടർനടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്ത് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.*
0 Comments