LATEST

6/recent/ticker-posts

Header Ads Widget

വിവാഹം കഴിഞ്ഞിട്ടും കുട്ടികളില്ല; പരിശോധനയിൽ 26കാരന് ഗർഭപാത്രം കണ്ടെത്തി





കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് വന്ധ്യതാ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ 26-കാരനായ യുവാവിന്റെ വയറ്റില്‍ ഗർഭപാത്രവും ഫലോപ്പിയന്‍ ട്യൂബുകളും കണ്ടെത്തി. ഡൽഹിയിലെ ആർ.ജി ഹോസ്പിറ്റൽസിലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവം റിപ്പോർട്ട് ചെയ്തത്. പരിശോധനയിൽ പെർസിസ്റ്റന്റ് മുലേറിയന്‍ ഡക്ട് സിൻഡ്രോം എന്ന ജന്മനാ ഉള്ള രോഗാവസ്ഥയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് നാളുകളായിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് യുവാവ് ചികിത്സ തേടിയത്. യുവാവിന്‍റെ ബീജത്തിൽ ബീജകോശങ്ങളുടെ അഭാവം (azoospermia) ഉള്ളതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. യുവാവിന്‍റെ രണ്ട് വൃഷണങ്ങളും താഴേക്ക് ഇറങ്ങാത്ത നിലയിലായിരുന്നു (undescended testes). ഇതിന്റെ യഥാർത്ഥ കാരണം കണ്ടെത്താനാണ് ഡോക്ടർമാർ കൂടുതൽ സ്കാനിങുകളും പരിശോധനകളും നടത്തിയത്. തുടര്‍ന്ന് നടത്തിയ എം.ആർ.ഐ സ്കാനിംഗിലും ജനിതക പരിശോധനയിലുമാണ് വയറിനുള്ളിൽ വളർച്ചയെത്താത്ത ചെറിയ ഗർഭപാത്രവും ഫലോപ്പിയന്‍ ട്യൂബുകൾക്ക് സമാനമായ ഘടനകളും കണ്ടെത്തിയത്.


വയറിനുള്ളിൽ കാലങ്ങളായി കിടന്നതിനാൽ വൃഷണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. മാത്രമല്ല ഗർഭപാത്രവും സ്ത്രീ ജനനേന്ദ്രിയ ഘടനകളും പൂര്‍ണ വളര്‍ച്ചയെത്താത്ത നിലയിലായിരുന്നു. സങ്കീർണ്ണമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്തു. നീക്കം ചെയ്ത കോശങ്ങൾ പരിശോധിച്ചപ്പോൾ യുവാവിന്റെ ഒരു വൃഷണത്തിൽ കാൻസറായി മാറാൻ സാധ്യതയുള്ള അസാധാരണ കോശവളർച്ച കണ്ടെത്തുകയും ചെയ്തു. ശസ്ത്രക്രിയ കൃത്യസമയത്ത് നടന്നതിനാൽ കാൻസറില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടതായി ഡോക്ടര്‍മാര്‍ പറയുന്നു.



Post a Comment

0 Comments