*കൊണ്ടോട്ടി നഗരസഭാ ബൈപാസ് റോഡിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് മരണപ്പെട്ട ബൈക്ക് യാത്രികനായ യുവാവിന്റെ മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30-ന് മുണ്ടക്കൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും*.
*കിഴിശ്ശേരി മുണ്ടക്കൽ സ്വദേശി ആച്ചീരിക്കുന്നത്ത് അബ്ദുൽ ഹക്കീമിന്റെ മകൻ മുഹമ്മദ് ആസിഫ് (ആഷിഖ്) ആണ് ഇന്നലെ വൈകീട്ടുണ്ടായ ദാരുണ അപകടത്തിൽ മരണപ്പെട്ടത്*.
*മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മയ്യിത്ത് ബന്ധുക്കൾക്ക് വിട്ടുനൽകി*. *അല്പസമയത്തിനകം മയ്യിത്ത് കിഴിശ്ശേരിയിലെ വീട്ടിലെത്തിക്കും*.
*തുടർന്ന് ഉച്ചയ്ക്ക് 2.30-ഓടെ മുണ്ടക്കൽ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാൻ വളപ്പിൽ മയ്യിത്ത് നിസ്കാരവും ഖബറടക്കവും നടക്കും*.
*ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.*രോഗിയായ ബന്ധുവിനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മടങ്ങവേ, ആസിഫ് സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിർദിശയിൽ നിന്നുവന്ന ലോറി ഇടിക്കുകയായിരുന്നു*. *അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.*
0 Comments