LATEST

6/recent/ticker-posts

Header Ads Widget

സ്വർണ വിലയിൽ ട്വിസ്റ്റ് ;പവന് 1,920 രൂപ കുറഞ്ഞു



സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1920 രൂപയാണ് കുറഞ്ഞത്. 1,12,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 240 രൂപ കുറഞ്ഞ് 14,015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ഇന്നലെ പവന് ഒറ്റയടിക്ക് 880 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന് 1,14,040 രൂപയായിരുന്നു ഇന്നലത്തെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപ കൂടി 14,255 രൂപയായിരുന്നു വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്ന എണ്ണവില അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് വില ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


Post a Comment

0 Comments