*മൂന്ന് വർഷത്തെ മികച്ച സേവനത്തിന് ശേഷം സ്ഥലം മാറിപ്പോവുന്ന വഴക്കാട് സർക്കിൾ ഇൻസ്പെക്ടർ രാജൻ ബാബുവിന് വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.*
*എടവണ്ണപ്പാറയിലെ സേവന കാലയളവിൽ നിസ്തുലമായ പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്.*
*വ്യാപാരി സമൂഹം നേരിട്ട വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട സി.ഐ, ജനകീയ പൊലീസിംഗിന് മികച്ച മാതൃകയായി. പ്രത്യേകിച്ച് എടവണ്ണപ്പാറ ജംഗ്ഷൻ കേന്ദ്രീകരിച്ച് നടന്നിരുന്ന അനധികൃത തെരുവ് കച്ചവടം കൃത്യമായി നിയന്ത്രിക്കുന്നതിലും, വ്യാപാര സ്ഥാപനങ്ങളിൽ നടന്ന മോഷണ കേസുകളിൽ പ്രതികളെ അതിവേഗം പിടി കൂടി നഷ്ടപ്പെട്ട തുകയും വസ്തുക്കളും വ്യാപാരികൾക്ക് തിരികെ വാങ്ങി നൽകുന്നതിലും നിർണായക പങ്കാണ് അദ്ദേഹം വഹിച്ചത്.*
*വ്യാപാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ താങ്ങായി നിലകൊണ്ട അദ്ദേഹത്തിന്റെ സേവനങ്ങളെ ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിക്കുകയും ഭാവി ജീവിതത്തിന് ആശംസകൾ നേരുകയും ചെയ്തു.*
0 Comments