LATEST

6/recent/ticker-posts

Header Ads Widget

ഫുട്ബോൾ താരം അസീമിന്റെ മയ്യിത്ത് ഇന്ന് രാത്രി എട്ടുമണിയോടെ വീട്ടിലെത്തിക്കും; മയ്യിത്ത് നമസ്കാരം മൈത്ര പള്ളിയിൽ..


​ 
*കോയമ്പത്തൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട പ്രശസ്ത ഫുട്ബോൾ താരവും കസ്റ്റംസ് ഇൻസ്‌പെക്ടറുമായ അസീമിന്റെ (30) മയ്യിത്ത് ഇന്ന് (13-08-2026, വ്യാഴം) രാത്രി എട്ടുമണിയോടെ അരീക്കോട് പുത്തലത്തുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിക്കും*.

*അരീക്കോട് പുത്തലം സ്വദേശിയും കൊറളിയാടൻ മൂസാൻകുട്ടി ഹാജിയുടെ മകനുമാണ് പന്തുകളിക്കളങ്ങളിലെ ഈ പ്രിയതാരം*.

*​കോയമ്പത്തൂരിൽ പോസ്റ്റ്‌മോർട്ടത്തിനും കസ്റ്റംസ് ഓഫീസിലെ പൊതുദർശനത്തിനും ശേഷമാണ് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരുന്നത്*. 

*രാത്രി വസതിയിലെത്തിക്കുന്ന ഭൗതികദേഹത്തിൽ നാട്ടുകാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്*.

*​തുടർന്ന് നടക്കാനിരിക്കുന്ന മയ്യിത്ത് നമസ്കാരവും ഖബറടക്കവും മൈത്ര പള്ളിയിൽ വെച്ചാണ് നടക്കുക*.


Post a Comment

0 Comments