*വഴിയരികിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കരുവാരക്കുണ്ടിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നിലമ്പൂർ കരുവാരക്കുണ്ട് ആനപ്പാറ സജിയുടെ ഭാര്യ പ്രവിത (40) ആണ് മരിച്ചത്.*
*ഇന്ന് രാവിലെയോടെ കരുവാരക്കുണ്ട് കൽക്കുണ്ട് അട്ടിയിൽ വെച്ചായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. വഴിയരികിൽ അപകടകരമായി പൊട്ടിക്കിടന്ന കെ.എസ്.ഇ.ബി ലൈനിൽ നിന്ന് അബദ്ധത്തിൽ പ്രവിതയ്ക്ക് ഷോക്കേൽക്കുകയായിരുന്നു.*
*അപകടം നടന്ന ഉടൻ തന്നെ പ്രവിതയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.*
*സംഭവത്തിൽ പോലീസും കെ.എസ്.ഇ.ബി അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.*
0 Comments