LATEST

6/recent/ticker-posts

Header Ads Widget

താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് വാഹനങ്ങളുടെനീണ്ട നിര...



താമരശ്ശേരി : ​അവധി ദിനമായതിനാൽ മൈസൂരു, ഗുണ്ടൽപേട്ട് ഭാഗങ്ങളിലേക്ക് അതിരാവിലെ തന്നെയുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങളുടെ ഒഴുക്കും ഒപ്പം വലിയ മൾട്ടി ആക്സിൽ ഭാരവാഹനങ്ങളുടെ സാന്നിധ്യവുമാണ് ചുരത്തിൽ നിലവിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കിയിരിക്കുന്നത്. വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതിനാൽ ഗതാഗതം തീർത്തും മന്ദഗതിയിലാണ്. അത്യാവശ്യ യാത്രക്കാർ സമയം മുൻകൂട്ടി കണ്ട് മാത്രം യാത്ര തിരിക്കുക.
 കൂടാതെ, കൂടുതൽ സമയം റോഡിൽ കുരുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ കുടിവെള്ളവും ലഘുഭക്ഷണങ്ങളും കയ്യിൽ കരുതുക.
🚨മാന്യ യാത്രക്കാർ ശ്രദ്ധിച്ച് വാഹനം ഓടിക്കുക .......

🚨ഗതാഗത തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുക.....

🚨നിങ്ങളുടെ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.....

🚨🚨🚨🚨🚨🚨

*(NB. ആംബുലൻസുകൾക്കും എമർജൻസി വാഹനങ്ങൾക്കും യാതൊരുവിധ തടസ്സങ്ങളും സൃഷ്ടിക്കരുത്)*

Post a Comment

0 Comments