LATEST

6/recent/ticker-posts

Header Ads Widget

സെൻസസ് 2027: 40 ചോദ്യങ്ങൾ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു


 
സെന്‍സസില്‍ രാജ്യത്തെ പൗരന്മാരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള 40 ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ജാതി, പട്ടിക ജാതി, പട്ടിക വര്‍ഗ പദവി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പട്ടികയിലുണ്ട്. ഇതാദ്യമായാണ് സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തുന്നത്.

സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. പൗരന്മാര്‍ നല്‍കുന്ന വിവരം വച്ചുള്ള ജാതിയാവും എന്യൂമറേറ്റര്‍മാര്‍ രേഖപ്പെടുത്തുക.

ജാതി, പട്ടിക വിഭാഗ പദവി എന്നിവയ്‌ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സ്ഥലവും ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എത്ര ബാങ്ക് അക്കൗണ്ട് ഉണ്ട്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, വോട്ടര്‍ ഐഡി നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ എന്നീ കാര്യങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്ത ചോദ്യവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Post a Comment

0 Comments