*സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ടതും മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രത്യേക സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. അർഹരായ വിദ്യാർത്ഥിനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.*
*സർക്കാർ അല്ലെങ്കിൽ എയ്ഡഡ് കോളേജുകളിൽ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്. കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയാൻ പാടില്ല.*
*താൽപ്പര്യമുള്ള അർഹരായ വിദ്യാർത്ഥിനികൾക്ക് www.egrantz.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 ആണ്.*
*പദ്ധതിയുടെ വിശദവിവരങ്ങളും മാനദണ്ഡങ്ങളും ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിൽ ലഭ്യമാണ്.*
0 Comments