കാവനൂർ :കേരള മെഡിക്കൽ പ്രവേശന പരീക്ഷയിൽ (KEAM) മൂന്നാം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയ ദിയ ഫാത്തിമയെ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഹൈസ്കൂൾ 1990 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മ ആദരിച്ചു. സ്കൂളിലെ 1990 ബാച്ച് വിദ്യാർത്ഥിയായ ഇബ്രാഹിമിന്റെ മകളാണ് ദിയ ഫാത്തിമ.
വിവിധ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കൂട്ടായ്മയുടെ നേതൃത്വത്തിൽ ദിയ ഫാത്തിമയുടെ വസതിയിലെത്തിയാണ് ഉപഹാരങ്ങൾ സമർപ്പിച്ചത്. വിജയശിൽപ്പിയായ ദിയയെ ഗ്രൂപ്പ് പ്രതിനിധികൾ പൊന്നാട അണിയിച്ച് ആദരിക്കുകയും കൂട്ടായ്മയുടെ വക സ്നേഹോപഹാരം കൈമാറുകയും ചെയ്തു.
ഗ്രൂപ്പ് അഡ്മിൻമാരായ സഫിയ, കൃഷ്ണനുണ്ണി, എ പി നാസർ ,അബ്ദുസലാം ,.
എംപി ഹഫ്സത്ത്, ബീന, വിജയൻ, എൻ.സി. മുജീബ് റഹ്മാൻ എന്നിവർ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി. വരുംതലമുറയ്ക്ക് മാതൃകയായ മകൾ ദിയ ഫാത്തിമയ്ക്ക് കൂട്ടായ്മയുടെ പേരിൽ ഉന്നതവിജയ ആശംസകൾ നേരുന്നതായി ഭാരവാഹികൾ അറിയിച്ചു.
0 Comments