LATEST

6/recent/ticker-posts

Header Ads Widget

ബൗദ്ധിക വെല്ലുവിളി നേരിടുന്ന SSLC +2 വിജയികളെ ആദരിച്ചു


   
      അരീക്കോട് ബ്ലോക്കിന്റെ കീഴിൽ വരുന്ന 8 പഞ്ചായത്തുകളിൽ നിന്നായി ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന SSLC +2 വിജയിച്ച കുട്ടികളെ അരീക്കോട് ബ്ലോക്ക് പരിവാർ കമ്മറ്റി ആദരിച്ചു.. MPB സലാം പാർക്ക്‌ ഓഡിറ്റോറിയത്തിൽ വച്ച് അരീക്കോട് ബ്ലോക്ക് പരിവർ പ്രസിഡണ്ട് ജാഫർ ചാളക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ KT മൊമന്റേയും ഗിഫ്റ്റും നൽകി ഉദ്ഘാടനം നിർവഹിച്ചു. 
  പരിപാടിയിൽ അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ സലാം,വൈസ് പ്രസിഡണ്ട് AW അബ്ദുറഹിമാൻ, പരിവാർ ജില്ലാ നേതാക്കളായ കൃഷ്ണകുമാർ , സമദ് പുളിക്കൽ , സിദ്ദീഖ് മാളിയേക്കൽ. ശ്രീധരൻ കോട്ടക്കൽ, ബക്കർ മാറഞ്ചേരി, ബ്ലോക്ക്‌ പരിവാർ മുഖ്യ രക്ഷധികാരി MPB ഷൗക്കത്ത് . കുഴിമണ്ണ പരിവാർ രക്ഷാധികാരി ഇസ്മായിൽ പഴേരി, അബു ഹാജി (രക്ഷധികാരി കാവനൂർ), സൈനുദ്ധീൻ പൊന്നാട്, നാസർ അരീക്കോട്, ഷബ്‌ന പൊന്നാട്, മണി അരീക്കോട്,അബ്ദുറഹിമാൻ പുല്പറ്റ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ആസ്റ്റർ മദർ ഹോസ്പിറ്റലിൽ ഡിജിറ്റൽ പ്രിവിലേജ് കാർഡ് വിതരണ ഉൽഘാടനം, മദർ ഹോസ്പിറ്റൽ ഡെപ്യൂട്ടി മാനേജർ ദീപക് MK നിർവഹിച്ചു.
 44 SSLC +2 കുട്ടികൾക്ക് മൊമന്റേയും ഗിഫ്റ്റും ക്യാഷ് പ്രൈസും നൽകി. അരീക്കോട് ബ്ലോക്ക് പരിവർ സെക്രട്ടറി സി പി മാസ്റ്റർ കാവനൂർ, സ്വാഗതവും, ട്രഷറർ അബ്ദുൽസലാം കുഴിമണ്ണ നന്ദിയും രേഖപ്പെടുത്തി.

Post a Comment

0 Comments