LATEST

6/recent/ticker-posts

Header Ads Widget

കാവനൂരിന് അഭിമാനമായി മുഹമ്മദ് ഷബാനിൻ


ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ദേശീയ ആം റെസ്‌ലിംഗ് (പഞ്ചഗുസ്തി) ചാമ്പ്യൻഷിപ്പിൽ PIU Standing Junior Boys U-23 (+65 Kg) വിഭാഗത്തിൽ സ്വർണ മെഡൽ നേടി കാവനൂരിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് മുഹമ്മദ് ഷബാനിൻ.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് മുഹമ്മദ് ഷബാനിൻ ഈ നേട്ടം സ്വന്തമാക്കിയത്. കായികരംഗത്ത് കാവനൂരിന് വീണ്ടും അഭിമാന നിമിഷം സമ്മാനിച്ച താരത്തിന് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

🏆 സ്വർണ നേട്ടവുമായി ദേശീയ വേദിയിൽ തിളങ്ങി മുഹമ്മദ് ഷബാനിൻ; അഭിമാനത്തോടെ കാവനൂർ.


Post a Comment

0 Comments