📍 കാവനൂർ: കാവനൂർ ഗ്രാമപഞ്ചായത്തും ഫാമിലി ഹെൽത്ത് സെന്ററും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ വൃത്തി’ രാത്രികാല പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് മൂന്ന് സ്ഥാപനങ്ങൾക്കെതിരെ നടപടി. കാവനൂർ ടൗൺ, കാവനൂർ 12, കിളിക്കലുങ്ങൽ മേഖലകളിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
🛑 വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത രണ്ട് റസ്റ്റോറന്റുകൾക്കും, നിരോധിത ലഹരിവസ്തുക്കൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു പലചരക്ക് സ്ഥാപനത്തിനുമാണ് പിഴ ചുമത്തിയത്. മൂന്ന് സ്ഥാപനങ്ങളിൽ നിന്നായി 10,000 രൂപ വീതം പിഴ ഈടാക്കി.
⚠️ *ജനങ്ങൾ ശ്രദ്ധിക്കുക*
നാം ഉപയോഗിക്കുന്ന ഭക്ഷണശാലകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ശുചിത്വവും സുരക്ഷയും പൊതുജനാരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും ശുചിത്വത്തിലും സംശയം തോന്നുന്ന സാഹചര്യങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ പൊതുജനങ്ങൾ തയ്യാറാകണം.
🏛️ വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി കൗലത്ത് അറിയിച്ചു.
👥 പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ആഷിക്, ഫാമിലി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്, ക്ലർക്കുമാരായ അജിത്ത് പി., ഉസ്മാൻ കെ., ഡ്രൈവർ ബാസിത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
0 Comments