LATEST

6/recent/ticker-posts

Header Ads Widget

തിരുവനന്തപുരത്തും ഷിഗെല്ല; രോഗം കണ്ടെത്തിയത് തോന്നയ്ക്കൽ, ചാക്ക, പുത്തൻത്തോപ്പ് എന്നിവിടങ്ങളിൽ


വയനാടിനും കൊല്ലത്തിനും പുറമെ തിരുവനന്തപുരത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. തോന്നയ്ക്കൽ, ചാക്ക, പുത്തൻത്തോപ്പ് എന്നിവിടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. മൂന്ന് കുട്ടികൾക്കാണ് രോഗം ബാധിച്ചത്. ഇവരുടെ നില തൃപ്‌തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
▂▂▂▂▂▂▂▂▂▂▂▂▂▂▂

▂▂▂▂▂▂▂▂▂▂▂▂▂▂▂
അതേസമയം, വയനാട്ടിൽ ഒരാൾക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കൊല്ലത്ത് രണ്ട് വിദ്യാർത്ഥികളിലാണ് രോഗം കണ്ടെത്തിയത്. ഇവ‌ർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് ഈ മാസം മാത്രം ആകെ 38 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. നാലുവയസുകാരി രോഗബാധയേറ്റ് മരിക്കുകയും ചെയ്തു. കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച തലക്കുളത്തൂർ സ്വദേശി നിളയാണ് മരിച്ചത്.ഷിഗെല്ല രോഗം പകരുന്നത് മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. ഷിഗെല്ല രോഗം ബാധിച്ചയാൾ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നവർക്കും ഈ രോഗം വരാനുള്ള സാദ്ധ്യതയുണ്ട്. ഒന്നുരണ്ടു ദിവസങ്ങൾക്കകം ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. ആരോഗ്യവാനായ ഒരാളിൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം. പ്രതിരോധ ശേഷി കുറവുള്ള കുഞ്ഞുങ്ങളിൽ രോഗം തീവ്രമാകാനിടയുണ്ട്.

*ലക്ഷണങ്ങൾ*

വയറിളക്കം
രക്തത്തോട് കൂടിയ മലവിസർജ്ജനം
വേദനയോട് കൂടിയ മലവിസർജ്ജനത്തിനുള്ള തോന്നൽ
വയറുവേദന
പനി, വൻകുടൽ വീക്കം
മലാശയം പുറത്തേക്ക് തള്ളൽ
വിളർച്ച
രോഗതീവ്രത കൂടിയാൽ കേന്ദ്ര നാഡീവ്യൂഹത്തിന് തകരാറുകൾ
പ്ലേറ്റ്ലെറ്റുകൾ ഗണ്യമായി കുറയുക
വൃക്കകൾ തകരാറിലാകുക

Post a Comment

0 Comments