LATEST

6/recent/ticker-posts

Header Ads Widget

റൊണാൾഡോയുടെ പോർച്ചുഗലിനെ വിറപ്പിച്ച് കൊളംബിയ, ഗോൾരഹിത സമനില, ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിൽ; പോർച്ചുഗൽ രണ്ടാമത്


 

മിയാമി: ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി(റൗണ്ട് ഓഫ് 32). സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പോര്‍ച്ചുഗലും നോക്കൗട്ടിലേക്ക് മുന്നേറി. തീപാറുന്ന പോരാട്ടം കണ്ട മത്സരത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു (0-0). ഈ സമനിലയോടെ ഗ്രൂപ്പിൽ 7 പോയിന്‍റോടെ കൊളംബിയ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, 5 പോയിന്‍രോടെ പോർച്ചുഗൽ രണ്ടാം സ്ഥാനക്കാരായി. മറ്റൊരു മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകർത്ത് ഡിആര്‍ കോംഗോ മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. നോക്കൗട്ടില്‍ ക്രൊയേഷ്യയാണ് പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍. കൊളംബിയക്ക് ഘാനയാണ് എതിരാളികള്‍. ഡി ആര്‍ കോംഗോവിന് ഇംഗ്ലണ്ടാണ് എതിരാളികൾ.

Post a Comment

0 Comments