കണ്ണമംഗലം: കണ്ണമംഗലം ഊരകം പഞ്ചായത്ത് അതിർത്തി പങ്കിടുന്ന മിനി കാപ്പിൽ കിളിനക്കോട് റോഡ് റബറൈസ്ഡ് ചെയ്യുന്നതിന് വേണ്ടി ജെസിബി ഉപയോഗിച്ച് കിളച്ച് മറിച്ചിട്ട് മാസങ്ങൾ ആയിട്ടും നിർമ്മാണം പ്രവർത്തികൾ ആരംഭിക്കാതെ പ്രദേശവാസികളെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾക്കും, വിദ്യാർത്ഥികൾ അടക്കമുള്ള കാൽനട യാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ദുരിതമായി മാറിയിരിക്കുകയാണ്. കിളച്ചിട്ട റോട്ടിൽ മഴ
തുടങ്ങിയതോടെ മണ്ണ് നീങ്ങിചിരൽ പോലെയുള്ളചെറിയകല്ലുകളിലൂടെയുള്ള ഇരുചക്രവാഹനങ്ങളിലെ യാത്ര ഏതുസമയം അപകടം പിണഞ്ഞേക്കാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.നാട്ടുകാരും കച്ചവടക്കാരുടെയും പരാതികളിൽ ഉത്തരവാദിത്തപ്പെട്ടവർ പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുന്നു എന്ന ആക്ഷേപമുണ്ട്.
സാമാന്യം ഭേദമില്ലാത്ത രൂപത്തിൽ യാത്ര ചെയ്തിരുന്ന റോഡ് മുന്നറിയിപ്പുകൾ ഒന്നുമില്ലാതെയാണ്
പൊളിച്ച് നിലവിലെ ഈ പരുവത്തിൽ ആക്കിയത്.
ഉത്തരവാദിത്തപ്പെട്ടവർ ഇടപെട്ട് പ്രദേശത്തെ കാരുടെ യാത്ര ക്ലേശം എത്രയും പെട്ടെന്ന്പരിഹരിക്കുന്നതിന്'വേണ്ടി,റോഡ്
നിർമ്മാണംപുനരാ
ആരംഭിക്കാനുള്ള നടപടികൾ ഉടൻ ഉണ്ടാവണമെന്ന് എസ്ഡി പി ഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
നിസ്സംഗതയോടെ ഇനിയും
റോഡ്പണിഅനിശ്ചിതമായി നീട്ടിക്കൊണ്ടുപോവാൻ
ഉദ്ദേശമെങ്കിൽ ശക്തമായ സമരമടക്കമുള്ള,പ്രക്ഷോഭങ്ങൾക്ക് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും കമ്മിറ്റി അറിയിച്ചു.
0 Comments