രാജ്യത്തെ പ്രൊവിഡന്റ് ഫണ്ട് വരിക്കാർക്ക് ആശ്വാസമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പുതിയ ഇ പി എഫ് ഒ 3.0 സംവിധാനം ഉടൻ നടപ്പിലാക്കുന്നു. പ്രൊവിഡന്റ് ഫണ്ട്
▂▂▂▂▂▂▂▂▂▂▂▂▂▂▂
▂▂▂▂▂▂▂▂▂▂▂▂▂▂▂
പേപ്പർരഹിതമായി പിൻവലിക്കുന്നതിനും ട്രാൻസ്ഫർ ചെയ്യുന്നതിനും വരിക്കാരെ അനുവദിക്കുന്ന അത്യാധുനിക സംവിധാനമാണിത്. പി എഫ് തുക ലഭ്യമാകുന്നതിനുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും വിരമിക്കൽ സമ്പാദ്യം അംഗങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്.
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു പി ഐ), യു പി ഐ അധിഷ്ഠിത എ ടി എമ്മുകൾ എന്നിവയിലൂടെ പ്രൊവിഡന്റ് ഫണ്ട് സമ്പാദ്യം നേരിട്ട് ആക്സസ് ചെയ്യാനും ട്രാൻസ്ഫർ ചെയ്യാനും അനുവദിക്കുന്നതിലൂടെ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിലെ കാലതാമസം പൂർണ്ണമായും ഒഴിവാക്കാൻ ഇ പി എഫ് ഒ 3.0 ലക്ഷ്യമിടുന്നു. ഈ സംവിധാനം പൂർണ്ണമായി പ്രവർത്തനക്ഷമമാകുന്നതോടെ ഇ പി എഫ് വരിക്കാർക്ക് യു പി ഐ പേയ്‌മെന്റ് ഗേറ്റ്‌വേ വഴി തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ഫണ്ട് കൈമാറാൻ കഴിയും. ഔദ്യോഗിക വെബ്‌സൈറ്റായ epfindia.gov.in വഴിയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും ഇ പി എഫ് ഒ ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്.
നിലവിൽ വെബ്‌സൈറ്റ് വഴിയോ നേരിട്ടോ അപേക്ഷ നൽകി 15 മുതൽ 20 ദിവസങ്ങൾക്കുള്ളിലാണ് അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ നിബന്ധനകൾക്ക് വിധേയമായി ഇ പി എഫ് ബാലൻസിന്റെ 50 ശതമാനം മുതൽ 75 ശതമാനം വരെ യു പി ഐ അല്ലെങ്കിൽ യു പി ഐ അധിഷ്ഠിത എ ടി എമ്മുകൾ വഴി പിൻവലിക്കാൻ വരിക്കാർക്ക് സാധിക്കും. വരിക്കാർക്ക് തങ്ങളുടെ ലിങ്ക് ചെയ്ത യു പി ഐ പിൻ ഉപയോഗിച്ച് സുരക്ഷിതമായി ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റാം. ഇങ്ങനെ എത്തുന്ന പണം ഇലക്ട്രോണിക് പേയ്‌മെന്റുകൾക്കോ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് എ ടി എമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനോ ഉപയോഗിക്കാം
0 Comments