LATEST

6/recent/ticker-posts

Header Ads Widget

ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും; എഐ കാലത്തെ പുതിയ ഭീഷണി...


 

ഗ്രൂപ്പ് ഫോട്ടോകളിലും സെൽഫികളിലും വിരലുകളുപയോഗിച്ച് നാം സ്ഥിരമായി കാണിക്കാറുള്ള 'വി' (V) അടയാളം ഉൾപ്പെടെയുള്ള പോസുകൾ വിരലടയാളം മോഷ്ട‌ിക്കപ്പെടാൻ കാരണമായേക്കാമെന്ന് എഐ വിദഗ്ധരുടെ മുന്നറിയിപ്പ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഫോട്ടോകളിൽ നിന്ന് വിരലടയാളം ചോർത്തുന്നത് എളുപ്പമായി മാറിയിരിക്കുകയാണെന്ന് ദക്ഷിണ കൊറിയൻ മാധ്യമമായ കൊറിയ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
ഫോട്ടോകളിൽ കാണുന്ന വിരലുകളുടെ
ചിത്രം എഐ ടൂളുകൾ ഉപയോഗിച്ച്
വിശകലനം ചെയ്‌ത്‌ വിരലടയാളം
കൃത്യമായി വേർതിരിച്ചെടുക്കാൻ
സാധിക്കുമെന്ന് ചൈനീസ് സുരക്ഷാ
വിദഗ്ധനായ ലി ചാങ് അടുത്തിടെ ഒരു
ചർച്ചാ പരിപാടിയിൽ വ്യക്തമാക്കി.
'ക്യാമറയിൽ നിന്ന് 1.5 മീറ്റർ പരിധിയിൽ
നിൽക്കുന്ന ഒരാൾ തൻ്റെ വിരലുകൾ
ക്യാമറയ്ക്ക് അഭിമുഖമായി
കാണിച്ചാൽ, വിരലടയാളം വളരെ
വ്യക്തമായി ചോർത്താൻ സാധിക്കും.
1.5 മുതൽ 3 മീറ്റർ വരെ
അകലമാണെങ്കിൽ ഏകദേശം
പകുതിയോളം വിവരങ്ങൾ
ശേഖരിക്കാൻ ഹാക്കർക്ക് എളുപ്പത്തിൽ
സാധിക്കും. എല്ലാ വിഭാഗമാളുകളും N
അതീവജാഗ്രതയോടെ തിരിച്ചറിയേണ്ട
തട്ടിപ്പുരീതിയാണിത്.' അദ്ദേഹം
മുന്നറിയിപ്പ് നൽകി

Post a Comment

0 Comments