LATEST

6/recent/ticker-posts

Header Ads Widget

അരീക്കോട് താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണം; ന്യൂനപക്ഷ കമ്മീഷൻ നിർദ്ദേശം


*അരീക്കോട്:*
അരീക്കോട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നത് വരെ നിലവിലെ കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിച്ച് സുരക്ഷിതമായി നിലനിർത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിർദ്ദേശിച്ചു. തിരൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന കമ്മീഷൻ സിറ്റിംഗിലാണ് നിർണ്ണായകമായ ഈ ഉത്തരവുണ്ടായത്.

അരീക്കോട് സ്വദേശി സമദ് നൽകിയ പരാതി പരിഗണിച്ച കമ്മീഷൻ അംഗം ഇത് സംബന്ധിച്ച മുൻപുള്ള കോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.

പുതിയ കെട്ടിടം വരുന്നത് വരെ രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും കമ്മീഷൻ വ്യക്തമാക്കി.


Post a Comment

0 Comments