LATEST

6/recent/ticker-posts

Header Ads Widget

ബി.പി.എൽ, ക്ഷേമ പെൻഷൻ: ബുദ്ധിപരമായ ഭിന്നശേഷിക്കാരെ പൊതുമാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കണം



ബി.പി.എൽ, ക്ഷേമ പെൻഷൻ പൊതുമാനദണ്ഡങ്ങളിൽ നിന്ന് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരെ ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ പരിവാർ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
      ആയുഷ്കാലം മുഴുവൻ പരാശ്രയത്തിൽ കഴിയുന്ന ഈ വിഭാഗത്തിന്റെ നിത്യ ചികിത്സയ്ക്കും പരിചരണത്തിനും അത്യന്താപേക്ഷിതമായ വാഹനം, എയർ കണ്ടീഷണർ എന്നിവ ആഡംബര ഇനത്തിൽപ്പെടുത്തരുതെന്നും, ഇവരുടെ വ്യക്തിഗത വരുമാനം മാത്രം മുൻനിർത്തി ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും ജില്ലാ എക്സിക്യൂട്ടീവ് യോഗം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
      ജില്ലാ പ്രസിഡന്റ് ശ്രീ. അബ്ദുൽ റഷീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ശ്രീ. ജാഫർ ചാളക്കണ്ടി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ശ്രീ. ശ്രീധരൻ കോട്ടക്കൽ നന്ദി രേഖപ്പെടുത്തി.

*ജില്ലാ പരിവാർ കമ്മിറ്റി*  
*മലപ്പുറം*

Post a Comment

0 Comments