കോഴിക്കോട്:* സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 960 രൂപ വര്‍ധിച്ച് 1,16,120 രൂപയായി. ഗ്രാമിന് 120 രൂപ വര്‍ധിച്ച് 14,515 രൂപയായി. ഇന്നലെ 1,15,160 രൂപയായിരുന്നു പവന്‍ വില. തുടര്‍ച്ചയായ രണ്ടാംദിവസമാണ് സ്വര്‍ണത്തിന് വില വര്‍ധിക്കുന്നത്. ഇന്നലെ പവന് 600 രൂപ വര്‍ധിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ അയവുണ്ടാകുമെന്ന സൂചനകളാണ് സ്വര്‍ണവിലയെ മുകളിലേക്കുയര്‍ത്തിയത്. ഇറാനെതിരായ ആക്രമണം തുടരാനുള്ള തീരുമാനത്തില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറിയതോടെ അസംസ്‌കൃത എണ്ണവില ഇടിയുകയും സ്വര്‍ണവില വര്‍ധിക്കുകയുമായിരുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം വളരെ താഴേക്ക് പോകുന്നതും സ്വര്‍ണവില കുതിക്കാന്‍ കാരണമായി.അതേസമയം, ആഗോളവിപണിയില്‍ നേരിയ ഇടിവിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്.
0 Comments