LATEST

6/recent/ticker-posts

Header Ads Widget

മംഗല്യപ്പന്തൽ ഒരുങ്ങവെ ന്യൂമോണിയ വില്ലനായി; വിവാഹത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ യുവാവ് മരണത്തിന് കീഴടങ്ങി..!



മലപ്പുറം 
➖➖➖➖➖➖➖➖➖➖➖ 
*മംഗല്യത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ യുവാവ് രോഗബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയത് നാടിനെ നടുക്കി. കൊണ്ടോട്ടി കൊട്ടപ്പുറം നവരികുത്ത് സ്വദേശി തച്ചറമ്പൻ ഹംസകോയയുടെ മകൻ ഇർഫാൻ (26) ആണ് മരിച്ചത്.*

*ഇന്ന് (ശനി) വിവാഹം നടക്കേണ്ടിയിരിക്കെയാണ് ഈ അപ്രതീക്ഷിത വിയോഗം. ​കഴിഞ്ഞ കുറച്ചുദിവസങ്ങളായി ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു ഇർഫാൻ.*

*രോഗാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.* 

*വിവാഹത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും വീട്ടിൽ പൂർത്തിയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷങ്ങൾക്കായി തയ്യാറെടുക്കവെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തി ഈ മരണവാർത്ത എത്തിയത്.*

*മയ്യിത്ത് നിസ്കാരം കൊട്ടപ്പുറം ജുമാ മസ്ജിദിൽ നടന്നു. തുടർന്ന് ഖബർസ്ഥാനിൽ ഖബറടക്കി.*

Post a Comment

0 Comments