മലപ്പുറം: വേങ്ങര ബ്ലോക്ക് റിസോഴ്സ് സെന്ററിൽ (ബി.ആർ.സി) നടന്ന ദുരൂഹ മോഷണ സംഭവം അതീവ ഗൗരവകരവും അപലപനീയവുമാണെന്ന് വോയിസ് ഓഫ് ഡിഫ്രെൻ്റ്ലി ഏബിൾഡ് മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ തന്നെ ഇത്തരം മോഷണം നടക്കുന്നത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
കുറ്റക്കാരെ ഉടൻ കണ്ടെത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി ഫൈസൽ ബാബു ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്രവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്തുകയും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇത്തരത്തിലുള്ള സ്ഥാപനങ്ങളിൽ സുരക്ഷാ വീഴ്ചകൾ ഉണ്ടാകുന്നത് അംഗീകരിക്കാനാവാത്തതാണെന്നും, ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിൽ അനാസ്ഥ കാട്ടരുതെന്നും സംഘടന വ്യക്തമാക്കി.
യോഗത്തിൽ ജില്ലാ ഭാരവാഹികളായ അബ്ദുറഹ്മാൻ (കുഞ്ഞുട്ടി), അബ്ദുസ്സലാം, ബാനു എന്നിവർ പങ്കെടുത്തു.
0 Comments