LATEST

6/recent/ticker-posts

Header Ads Widget

*എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 ശതമാനം വിജയം; ഫുൾ എ പ്ലസ് പകുതിയായി കുറഞ്ഞു; 30,514 വിദ്യാർഥികൾക്ക്..!*


*ലക്ഷക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇത്തവണ വലിയ മുന്നേറ്റത്തോടെ 99.07 ശതമാനമാണ് വിജയം രേഖപ്പെടുത്തിയത്.* 

*കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തം വിജയശതമാനത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.* 

*സംസ്ഥാനത്താകെ 4,17,497 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷാ ഫലം കാത്തിരുന്നത്. ​വിജയശതമാനം ഉയർന്നപ്പോഴും ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ വലിയ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.* 

*ആകെ 30,516 വിദ്യാർഥികൾക്കാണ് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടാൻ സാധിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ പകുതിയോളം കുട്ടികൾക്ക് മാത്രമാണ് ഇത്തവണ എല്ലാ വിഷയങ്ങളിലും എ പ്ലസ് തിളക്കം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്.* 

♦️​ *ഫലം പരിശോധിക്കാനുള്ള വഴികൾ:* (3:30 PM ന് ശേഷം)
➖➖➖➖➖➖➖➖
*​വെബ്സൈറ്റുകൾ:*
* *https://results.kite.kerala.gov.in*

* *https://sslexam.kerala.gov.in*

* *https://results.digilocker.gov.in*

* *​https://kbpe.kerala.gov.in*

* *​www.prd.kerala.gov.in*

*​മൊബൈൽ ആപ്പ്: 'നമ്മുടെ കേരളം' ആപ്പ് വഴി ഫലം ലഭ്യമാകും.*

*​വാട്‌സാപ്പ്: 9188619958 എന്ന നമ്പറിലൂടെയും ഫലം അറിയാം.*

Post a Comment

0 Comments