*അരീക്കോട് ഊർങ്ങാട്ടരിയിൽ കോന്നൂർകണ്ടിയിലുള്ള ‘കൊക്കോ വില്ല’ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. അരീക്കോട് പൂവത്തിക്കൽ സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫാണ് മരണപ്പെട്ടത്.*
*കുടുംബത്തോടൊപ്പം റിസോർട്ടിൽ എത്തിയതായിരുന്നു കുട്ടി. റിസോർട്ടിൽ നിന്ന് മടങ്ങാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയാണ് സംഭവം. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സ്വിമ്മിങ് പൂളിൽ വീഴുകയായിരുന്നു.*
*കുട്ടിയെ പൂളിൽ വീണ നിലയിൽ കണ്ടെത്തിയ ഉടൻ തന്നെ അടുത്തുള്ള അരീക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.*
*കിഴുപറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ റിസോർട്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.*
0 Comments