LATEST

6/recent/ticker-posts

Header Ads Widget

ബലിപെരുന്നാൾ സമ്മാനം; 382 തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്

മസ്കത്ത്: പെരുന്നാൾ സമ്മാനമായി തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ സുൽത്താൻ. ബലിപെരുന്നാൾ പ്രമാണിച്ചാണ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് തടവുകാർക്ക് പ്രത്യേക രാജകീയ പൊതുമാപ്പ് പ്രഖ്യാപിച്ചത്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്ന 382 തടവുകാർക്കാണ് സുൽത്താൻ പൊതുമാപ്പ് നൽകിയത്. വിദേശികളുൾപ്പെടെയുള്ള തടവുകാർക്കാണ് മോചനം ലഭിച്ചത്തടവുകാരുടെ കുടുംബങ്ങൾക്ക് ഈദ് വേളയിൽ സന്തോഷം പകരുകയെന്ന ലക്ഷ്യത്തോടെ, മാനുഷിക പരിഗണനകൾ മുൻനിർത്തിയാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് വർഷങ്ങളായി ഈ കാരുണ്യ സമീപനം തുടർന്നുപോരുന്നത്. പെരുന്നാൾ ദിനങ്ങളിൽ ജയിൽ മോചിതരാകുന്ന തടവുകാർക്ക് തങ്ങളുടെ കുടുംബങ്ങളോടൊപ്പം പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേരാൻ ഇതിലൂടെ അവസരമൊരുങ്ങും.

Post a Comment

0 Comments