LATEST

6/recent/ticker-posts

Header Ads Widget

ഭർതൃവീട്ടുകാരുടെ മുന്നിൽ വെച്ച് ആസിഡ് കഴിച്ച് 24 വയസുകാരി ജീവനൊടുക്കി; പരാതിയുമായി കുടുംബം, ഭര്‍ത്താവ് കസ്റ്റഡിയില്‍



കാസർകോട്: കാസർകോട് പണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽ വെച്ച് ആസിഡ് കഴിച്ച് യുവതി ആത്മഹത്യ ചെയ്തു. ചർലടുക്ക സ്വദേശി 24 -കാരിയായ ഫാത്തിമത്ത് സുഫൈദ ആണ് മരിച്ചത്. ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന പരാതിയുമായി യുവതിയുടെ കുടുംബം രംഗത്തെത്തി.

സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു. കുടുംബം വിദ്യാനഗർ പൊലീസിൽ പരാതി നൽകി. ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

0 Comments