LATEST

6/recent/ticker-posts

Header Ads Widget

സ്വര്‍ണവില വര്‍ധിച്ചു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍




 സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 600 രൂപ വര്‍ധിച്ച് 1,14,240 രൂപയായി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 14,280 രൂപയുമായി. ഈ മാസത്തെ ഏറ്റവുമുയര്‍ന്ന നിലയിലാണിപ്പോള്‍ സ്വര്‍ണവില. ഇന്നലെ രാവിലെ 1,13,080 രൂപയായിരുന്നു സ്വര്‍ണവില. ഹോര്‍മുസ് കടലിടുക്ക് തുറന്നതോടെ പശ്ചിമേഷ്യയില്‍ സമാധാനം വരുമെന്ന സൂചനകള്‍ ഇന്നലെ രാത്രിയോടെ സ്വര്‍ണവിലയെ ഉയര്‍ത്തിയിരുന്നു. അസംസ്‌കൃത എണ്ണ വില വന്‍തോതില്‍ ഇടിഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്. പവന് 580 രൂപയാണ് ഇന്നലെ രാത്രി ഉയര്‍ന്നത്. ഇതുകൂടി കൂട്ടുമ്പോള്‍ ആകെ 1160 രൂപയുടെ വര്‍ധനവാണ് പവന് ഉണ്ടായത്.പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് മാസങ്ങളായി കനത്ത ചാഞ്ചാട്ടത്തിലായിരുന്നു സ്വര്‍ണം. അസംസ്‌കൃത എണ്ണവില വര്‍ധിച്ചതോടെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ പവന്‍ വില ലക്ഷത്തിന് താഴേക്ക് ഇടിഞ്ഞു. പിന്നീട് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് വില വീണ്ടും ഉയര്‍ന്നത്. ആഗോളവിപണിയില്‍ സ്വര്‍ണം നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ട്രോയ് ഔണ്‍സിന് 45 ഡോളര്‍ ഉയര്‍ന്ന് 4831 ഡോളര്‍ എന്ന നിലയിലാണ്. വെള്ളിയും നേട്ടമുണ്ടാക്കി. 2.24 ശതമാനം ഉയര്‍ന്ന് 80.83 ഡോളര്‍ എന്ന നിലയിലാണ് വെള്ളിവില.


Post a Comment

0 Comments