LATEST

6/recent/ticker-posts

Header Ads Widget

ഇറാനുമായി രണ്ടാംഘട്ട മുഖാമുഖ ചര്‍ച്ച നടന്നേക്കും; സൂചന നല്‍കി ട്രംപ്



വാഷിങ്ടണ്‍ | ഇറാനുമായി രണ്ടാംഘട്ട മുഖാമുഖ ചര്‍ച്ചകള്‍ നടക്കുമെന്നതിന്റെ സൂചനകള്‍ നല്‍കി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.വരും ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചക്ക് പാകിസ്താന്‍ തന്നെയാകും ആതിഥേയത്വം വഹിക്കുകയെന്നും ട്രംപ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ആദ്യ ദിവസം ഇറാന്‍ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ ആഗമന-നിര്‍ഗമനങ്ങള്‍ പൂര്‍ണമായി തടഞ്ഞതായി യു എസ് സൈന്യം പറഞ്ഞു. ഉപരോധം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ലബനാനില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം തുടരുകയാണ്. ഹിസ്ബുല്ലക്കെതിരെ എന്ന പേരില്‍ ഇവിടുത്തെ പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളാണ് സംഘടിപ്പിക്കുന്നത്. അതിനിടെ, ഇരു രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ തമ്മില്‍ വാഷിങ്ടണില്‍ നേരിട്ടുള്ള ചര്‍ച്ച നടത്തി.

സാമ്ബത്തിക മാന്ദ്യത്തിന് കാരണമാകും: ഐ എം എഫ്
ഇറാനെതിരായ യുദ്ധം തുടര്‍ന്നാല്‍ അത് ആഗോള സാമ്ബത്തിക മേഖലയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്- ഐ എം എഫ്) മുന്നറിയിപ്പ് നല്‍കി.


Post a Comment

0 Comments