LATEST

6/recent/ticker-posts

Header Ads Widget

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ്ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.



മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ പ്രവീണ്‍ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. ശസ്ത്രക്രിയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു പ്രവീണ്‍. അദ്ദേഹത്തിന് ആന്തരിക രക്തസ്രവം ഉണ്ടായിരുന്നു. പ്രവീണിന്റെ മൃതദേഹം അല്‍പ സമയത്തിനകം മോര്‍ച്ചറിയിലേക്ക് മാറ്റും.

അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തില്‍ ശരീര ഭാഗങ്ങള്‍ തേടിയുള്ള പരിശോധന പൂര്‍ത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂര്‍ത്തിയാക്കി. വെടിക്കെട്ട് നിര്‍മാണ ശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ പരിശോധനയും പൂര്‍ത്തിയായി. അവിടെ നിന്നും ശരീര ഭാഗങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Post a Comment

0 Comments