LATEST

6/recent/ticker-posts

Header Ads Widget

സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്; പ്രതികരിച്ച് ടികെ ഗോവിന്ദൻ, ‘എൽഡിഎഫ് പീഡകനൊപ്പം, രഞ്ജിത്തിന് ചെയര്‍മാൻ സ്ഥാനം നൽകിയത് എംവി ഗോവിന്ദൻ ഇടപെട്ട്, രഞ്ജിത്തിനെ കോഴിക്കോട് സ്ഥാനാര്‍ത്ഥിയാക്കാനും ശ്രമം നടന്നു.





കണ്ണൂര്‍: യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം നൽകിയത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇടപെട്ടെന്ന് ആരോപിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. രഞ്ജിത്തിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറാണ് എംവി ഗോവിന്ദനെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചതെന്നും ടികെ ഗോവിന്ദൻ ആരോപിച്ചു. രഞ്ജിത്തിനെ കോഴിക്കോട് സ്ഥാനാര്‍ത്ഥിയാക്കാൻ സിപിഎം ശ്രമിച്ചിരുന്നുവെന്നും ഇത് പരാജപ്പെട്ടപ്പോഴാണ് അദ്ദേഹത്തിന് ചലച്ചിത്ര അക്കാദമി സ്ഥാനം നൽകിയതെന്നും ടികെ ഗോവിന്ദൻ ആരോപിച്ചു. എൽഡിഎഫ് പീഡകര്‍ക്കൊപ്പമാണെന്നും അദ്ദേഹം പ്രതികരിച്ചു.അതേസമയം, സിപിഎം തന്റെ പ്രചാരണ സാമഗ്രികൾ നശിപ്പിക്കുകയാണ് ടികെ ഗോവിന്ദൻ ആരോപിച്ചു. മയ്യിൽ ഭാഗത്ത് പത്ത് ബോര്‍ഡുകളും കുറ്റ്യാട്ടൂരിൽ 22 ബോര്‍ഡുകളും കാണാനില്ല. കുട്ടി കുരങ്ങന്മാരെ കൊണ്ട് ചൂട് ചോറ് വാരിക്കാൻ ആളുകൾ ഉണ്ടാകും എന്നാണ് ഇവരോട് പറയാൻ ഉള്ളത്. എൽഡിഎഫ് നേതാക്കൾക്ക് ഭ്രാന്തു ഇളകിയ അവസ്ഥയാണെന്നും ടികെ ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പിൽ പരാജയം മുന്നിൽ കണ്ട എൽഡിഎഫ് ക്യാമ്പിൽ അങ്കലാപ്പാണെന്നും, അതുകൊണ്ടാണ് പിണറായി വിജയൻ തോറ്റാലും തളിപ്പറമ്പിൽ തോൽക്കില്ല എന്ന് പ്രചാരണം നടത്തുന്നതെന്നും ടികെ ഗോവിന്ദൻ ആരോപിച്ചു. തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ടികെ ഗോവിന്ദൻ. പികെ ശ്യാമളയാൻ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎയ്ക്കായി മണ്ഡലത്തിൽ ഇറങ്ങുന്നത് എൻ ഹരിദാസ് ആണ്.


Post a Comment

0 Comments