കിഴിശ്ശേരി : ഒരു നാട് മുഴുവനും അവനിക്കായി കൈകോർത്തുവെങ്കിലും പുറ്റമണ്ണ കുന്നുമ്മൽ താമസിക്കുന്ന മലയൻ രായിൻ കാക്ക എന്നവരുടെ മകൻ ജാഫർ (39) 11/04/2026 ശെനി ദിവസം മരണമെന്ന വിധിക്കു കീഴടങ്ങി. ഈ വാർത്ത ഇനിയും വിശ്വസിക്കാൻ കഴിയാതെ വിങ്ങുകയാണ് നാട്ടുകാർ. പത്തുവർഷത്തോളം രാജ്യം കാക്കാൻ വേണ്ടി ഇന്ത്യൻ ആർമിയിൽ സേവന നിരതനായിരിക്കെയാണ് പെട്ടെന്നുള്ള രോഗ വിവരം അറിയുന്നത്. രണ്ട് കിഡ്നിയുടെയും പ്രവർത്തനം നിലച്ചിരുന്നു. എപ്പോഴും ഒരു നിറപുഞ്ചിരിയുമായി ആളുകളോട് പെരുമാറുകയും ഇടപഴകുകയും ചെയ്തിരുന്ന പ്രിയപ്പെട്ട സഹോദരന് വേണ്ടി നാട്ടുകാരും സംഘടന പ്രവർത്തകരും ഒരുമിച്ച് കൂടി ചികിത്സക്കായുള്ള പണം കണ്ടെത്തി കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവൻ തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ല. ശാരീരികമായ കൂടുതൽ അസ്വസ്ഥത നേരിടുകയും കൊച്ചി അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെയായിരുന്നു പ്രിയപ്പെട്ടവന്റെ വിടവാങ്ങൽ. അവസാന നോക്ക് കാണാൻ നൂറുകണക്കിനാളുകൾ ഒരുമിച്ചു കൂടി. മയ്യിത്ത് ആക്കപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഭാര്യ: ഹർഷിദ ഹംദാ
മകൻ: മുഹമ്മദ് ശസിൽ (ഒന്നര വയസ്സ് )
മാതാവ്: പാത്തുമ്മ,
സഹോദരങ്ങൾ :അബ്ദു റഹിമാൻ
(ഗൾഫ്) ആബിദ്( ഫയർഫോഴ്സ്) മുഹമ്മദ് സഹോദരിമാർ: ഹബീബ, സുബൈദ
0 Comments