LATEST

6/recent/ticker-posts

Header Ads Widget

വെട്ടിച്ചിറ ടോൾ പ്ലാസയിൽ ദാരുണ അപകടം; ബസ്സിൽ നിന്ന് കൈ പുറത്തിട്ട ഉമ്മയ്ക്കും കുഞ്ഞിനും ഗുരുതര പരിക്ക്


കോട്ടക്കൽ വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈ തട്ടി ഉമ്മയ്ക്കും രണ്ട് വയസ്സുള്ള മകൾക്കും ഗുരുതര പരിക്ക്. കോതമംഗലം സ്വദേശികളായ ആരിഫ (19), മകൾ ഹാഷിം എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

കോതമംഗലത്തുനിന്ന് വയനാട്ടിലേക്ക് ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. ​ബസ് വെട്ടിച്ചിറ ടോൾ പ്ലാസയിലൂടെ കടന്നുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ബസ് പ്ലാസയുടെ തൂണിനോട് ചേർന്ന് സഞ്ചരിക്കുമ്പോൾ, അബദ്ധത്തിൽ ആരിഫയുടെ കൈ ബസ്സിന് പുറത്തേക്ക് പോകുകയും തൂണിൽ ശക്തിയായി ഇടിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മകൾ ഹാഷിമിനും ഈ സമയം പരിക്കേറ്റു.

ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും.

അപകടത്തിൽ ഇരുവരുടെയും കൈകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Post a Comment

0 Comments