LATEST

6/recent/ticker-posts

Header Ads Widget

ഏറനാട് മണ്ഡലത്തിൽ ഹോം വോട്ടിങ് പൂർത്തിയായി; വോട്ട് ചെയ്തത് 96 ശതമാനം



അരീക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഏറനാട് മണ്ഡലത്തിലെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഒരുക്കിയ ഹോം വോട്ടിങ് പൂർത്തിയായി.
85 വയസിനു മുകളിൽ പ്രായമുള്ള അർഹരായവരിൽ 96.95ശതമാനം പേരും ഭിന്നശേഷിക്കാരിൽ 97.04 ശതമാനം പേരും മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി.

85 വയസ്സിനു മുകളിൽ പ്രായമുള്ള 925 പേരിൽ ഹോം വോട്ടിന് അർഹരായ703 പേർ വോട്ട് ചെയ്‌തു. ഭിന്നശേഷിക്കാരിൽ 2161 പേരിൽ ഹോം വോട്ടിന് അർഹരായ 491 പേർ വോട്ട് ചെയ്തു. വോട്ടറുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും വോട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകിയാണ് ഹോം വോട്ട് നടത്തിയത്. വോട്ടെടുപ്പിന് ശേഷം ബാലറ്റ് സുരക്ഷിതമായി സീൽ ചെയ്ത് നിശ്ചിത കേന്ദ്രങ്ങളിൽ എത്തിച്ചു

Post a Comment

0 Comments