LATEST

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 320 രൂപ വര്‍ധിച്ചു



കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. കുറച്ച്‌ ദിവസങ്ങളായി തുടരുന്ന ഇടിവിന് ശേഷമാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്.

ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,000 രൂപയായി. ഗ്രാമിന് 13,875 രൂപ നിരക്കിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്.

ഏപ്രില്‍ രണ്ടിന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില. വെള്ളി നിരക്ക് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 260 രൂപയാണ് വില.

Post a Comment

0 Comments