തിരുവനന്തപുരം: കണ്ണൂർ ഡെൻ്റൽ കോളേജ് ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോൺ ആപ്പിന്റെ മറവിൽ കേസ് അട്ടിമറിക്കാൻ നടത്തുന്നുവെന്നാരോപിച്ചും നിതിൻ രാജ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചു.
ഏപ്രിൽ 28നാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
നിരവധി ജാതി അധിക്ഷേപ പരാതികൾ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജിൽ അത്തരം വിവേചന സമീപനങ്ങൾ ഉണ്ടാകുന്നില്ലെന്നും പ്രതികൾ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂർ ഡെന്റൽ കോളേജ് മാനേജ്മെന്റിൻ്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹർത്താൽ നടത്തുന്നതെന്നും ആക്ഷൻ കൗൺസിൽ പറഞ്ഞു.
0 Comments