LATEST

6/recent/ticker-posts

Header Ads Widget

സ്വര്‍ണവിലയില്‍ വൻ കുതിച്ചുചാട്ടം; സംസ്ഥാനത്ത് പവന് 1,12,880 രൂപ



 സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിലേക്ക്. വിഷുദിനമായ ഇന്ന് പവന് 1,040 രൂപ വർധിച്ച്‌ 1,12,880 രൂപയിലെത്തി.

ഗ്രാമിന് 130 രൂപ ഉയർന്ന് 14,240 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യാന്തര വിപണിയില്‍ സ്വർണം ഔണ്‍സിന് 4,800 ഡോളറിന് മുകളിലെത്തിയതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ഡോളറിന്റെ മൂല്യം ഇടിഞ്ഞതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് വില വർധനവിന് പ്രധാന കാരണം. പശ്ചിമേഷ്യൻ സംഘർഷം അയയുന്നതിന്റെ ഭാഗമായി വെടിനിർത്തല്‍ ചർച്ചകള്‍ പുനരാരംഭിക്കുമെന്ന വാർത്തകളും വിപണിയെ സ്വാധീനിച്ചു.

വിഷു, അക്ഷയതൃതീയ, വിവാഹ സീസണ്‍ എന്നിവ കണക്കിലെടുത്ത് സ്വർണം വാങ്ങാൻ കാത്തിരുന്ന ഉപഭോക്താക്കള്‍ക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്. നിലവിലെ നിരക്ക് പ്രകാരം ഒരു പവൻ ആഭരണം വാങ്ങണമെങ്കില്‍ 3 ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേർത്ത് ഏകദേശം 1,15,000 രൂപയോളം നല്‍കേണ്ടി വരും. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

Post a Comment

0 Comments