LATEST

6/recent/ticker-posts

Header Ads Widget

സ്വര്‍ണവിലയില്‍ ട്വിസ്റ്റ് തുടരുന്നു; പവൻവിലയില്‍ വൻഇടിവ്




_തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ആശ്വാസം. ഇന്ന് പവന് 2,280 രൂപ കുറഞ്ഞ് 1,20,640 രൂപയും ഗ്രാമിന് 285 രൂപ ഇടിഞ്ഞ് 15,080 രൂപയുമായി._

_ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്കാണിത്. ഇന്നലെ ആഗോളവിപണിയില്‍ രാവിലെ പവന് 360 രൂപ കുറഞ്ഞ് 1,24,680 രൂപയും ഉച്ചയോടെ പവൻവിലയില്‍ വീണ്ടും 1,760 രൂപ കുറഞ്ഞ് 1,22,920 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മാർച്ച്‌ ഒന്നിനായിരുന്നു. അന്ന് പവന് 1,26,920 രൂപയും ഗ്രാമിന് 15,865 രൂപയുമായിരുന്നു._

_സ്വർണവിലയിലുണ്ടാകുന്ന അപ്രതീക്ഷിത ഇടിവില്‍ വലിയ പ്രതീക്ഷ വേണ്ടെന്നാണ് സാമ്ബത്തികവിദഗ്ധർ പറയുന്നത്. സാധാരണ യുദ്ധസാഹചര്യങ്ങളില്‍ സ്വർണവില കുതിച്ചുയരാറാണ് പതിവ്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പും ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളും വില താഴാൻ കാരണമായെന്നാണ് വിലയിരുത്തല്‍. വിപണിയെ ഏറെ ആശങ്കപ്പെടുത്തുന്നത് ക്രൂഡ് ഓയില്‍ വിലയിലെ വർദ്ധനയാണ്. എണ്ണവില കുതിച്ചുയരുകയാണ്. ഡോളർ നിരക്ക് ഉയരുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നുവെന്നതും പ്രതിസന്ധിയാണ്._

_അതേസമയം, വെള്ളി വിലയില്‍ വൻ ഇടിവാണ് സംഭവിച്ചത്. ഇന്ന് ഗ്രാമിന് 295 രൂപയും കിലോഗ്രാമിന് 2,95,000 രൂപയാണ്. ഇന്നലെ ഗ്രാമിന് 315 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും._


Post a Comment

0 Comments