LATEST

6/recent/ticker-posts

Header Ads Widget

അനധികൃതമായി സൂക്ഷിച്ച പാചകവാതക സിലിണ്ടറുകൾ പിടികൂടി.




പന്തീരാങ്കാവ്:അനധികൃതമായി സൂക്ഷിച്ച പാചകവാതക സിലിണ്ടറുകൾ പിടികൂടി. വള്ളിക്കുന്ന് അഞ്ചുമാവ് പാറക്കുളം റോഡിൽ ഇളമനപ്പാടത്തിനു സമീപത്തു നിന്നാണ് പിടികൂടിയത്. ജില്ലാ സിവിൽ സപ്ലൈ ഓഫിസർ ആർ.ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് അ‍ഞ്ചുമാവ് ഇളമനപ്പാടത്ത് റെയ്ഡ് നടത്തുകയായിരുന്നു. പരിശോധനയിൽ സ്വകാര്യപറമ്പിൽ കൂട്ടിയിട്ട നിലയിൽ ഗാർഹിക ആവശ്യത്തിനും കൊമേഴ്സ്യൽ ആവശ്യത്തിനുള്ള 64 സിലിണ്ടറുകൾ കണ്ടെത്തി. ഇതിൽ 60 സിലിണ്ടറുകൾ കാലിയും 4 ഗാർഹിക സിലിണ്ടറുകൾ നിറച്ച നിലയിലുമായിരുന്നു.

ഏറെ സുരക്ഷിതമായി സൂക്ഷിക്കേണ്ട ഗ്യാസ് സിലിണ്ടറുകൾ അലസമായ രീതിയിൽ കൂട്ടിയിട്ട നിലയിലായിരുന്നു.

Post a Comment

0 Comments