LATEST

6/recent/ticker-posts

Header Ads Widget

ശുഭദിനം കവിത കണ്ണൻ


അക്ക്വാറിയം കാണാനെത്തിയ ഒരു കുട്ടി അവിടത്തെ ജീവനക്കാരനോട് ഒരു സംശയം ചോദിച്ചു: "ഈ സ്രാവിന്റെ കുഞ്ഞ് എത്രമാത്രം വലിപ്പം വെക്കും? എനിക്കും ഇതുപോലെ ഒരു സ്രാവിന്റെ കുഞ്ഞിനെ വാങ്ങണമെന്നുണ്ട്. അതുകൊണ്ടാണ് ഞാൻ ചോദിച്ചത്." അപ്പോൾ ജീവനക്കാരൻ പറഞ്ഞു: "സ്രാവിൻ കുഞ്ഞിനെ ഇടുന്ന അക്വെറിയത്തിന്റെ വലിപ്പമനുസരിച്ചാകും അത് വലുതാകുന്നത്. ഒരു ചെറിയ സ്ഥലത്താണ് അതിനെ ഇടുന്നതെങ്കിൽ ഏതാണ്ട് പത്ത് ഇഞ്ച് വരെ അതിന് നീളം വെക്കും. അതല്ല സമുദ്രത്തിലാണ് സ്രാവിന്റെ കുഞ്ഞ് വളരുന്നതെങ്കിൽ നമ്മെ വിഴുങ്ങാനുള്ളത്ര വലിപ്പം അത് വെക്കും"
വളരാനനുവദിക്കുന്ന സ്ഥലത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ചാണ് സ്രാവിനും ഗോൾഡ് ഫിഷിനുമൊക്കെ വലിപ്പം വെക്കുക. നമ്മുടെ ചിന്തകളും ഏതാണ്ട് ഇതുപോലൊക്കെ തന്നെയാണ്. നമ്മുടെ മനസ്സിന്റെ വലിപ്പത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ചായിരിക്കും നമ്മുടെ ചിന്തകൾ വികസിക്കുക.
നമ്മുടെ ജീവിതം എത്ര വികസിക്കണം എന്നുള്ളതും അല്ലെങ്കിൽ എത്ര ചെറിയ അളവിൽ ആയിരിക്കണം എന്നുള്ളതുമൊക്കെ നമ്മുടെ മനോഭാവം ആണ് തീരുമാനിക്കുന്നത്. എല്ലാ അസംസ്കൃത സാധനങ്ങളും നമ്മുടെ ഉള്ളിൽ തന്നെ ഉണ്ട്. നാം അത് വേണ്ട വിധത്തിൽ വേണ്ട സമയത്ത് ശരിയായ അളവിൽ ഉപയോഗിച്ചാൽ മാത്രം മതി - ശുഭദിനം.

Post a Comment

0 Comments