LATEST

6/recent/ticker-posts

Header Ads Widget

സാദിഖലി തങ്ങൾക്കെതിരായ സൈബർ ആക്രമണം: പ്രതി മുഹമ്മദ് റോഷൻ ജില്ല വിട്ടു; തിരച്ചിൽ ഊർജ്ജിതം..!

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് റോഷനായി പോലീസ് തിരച്ചിൽ ശക്തമാക്കി. കാപ്പാ കേസ് പ്രതിയായ ഇയാൾ നിലവിൽ ജില്ല വിട്ടതായാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചന.

വ്യാജ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സാദിഖലി തങ്ങളുടെ ബന്ധുവിൽ നിന്ന് 15 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ വ്യക്തമായ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സാദിഖലി തങ്ങളുടെ ബന്ധുവായ മുഈനലി തങ്ങൾ മലപ്പുറം എസ്.പിക്ക് നൽകിയ പരാതിയിലാണ് പെരിന്തൽമണ്ണ പോലീസ് കേസെടുത്തത്.

സാദിഖലി തങ്ങളുടെ വ്യാജ ചിത്രങ്ങൾ കാട്ടി മുഹമ്മദ് റോഷൻ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി മുഈനലി തങ്ങൾ പരാതിയിൽ വ്യക്തമാക്കുന്നു. 15 കോടി രൂപ നൽകണമെന്ന റോഷന്റെ ആവശ്യം നിരസിച്ചതോടെയാണ് 'ഷാൻ ഷാനു' എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴി തങ്ങളെ അധിക്ഷേപിക്കുന്ന പോസ്റ്റുകൾ ഇയാൾ പ്രചരിപ്പിച്ചത്.

സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ഗൂഢാലോചനയുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. പ്രതിയെ ഉടൻ പിടികൂടാനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments