സ്വർണവില ഊർന്നിറങ്ങുന്നു. ഇന്ന് രാവിലെ കേരളത്തിൽ ഗ്രാമിന് 545 രൂപ ഇടിഞ്ഞ് വില 12,835 രൂപയായി. 4,360 രൂപ കുറഞ്ഞ് 1,02,680 രൂപയാണ് ഇന്നത്തെ പവൻവില. ജനുവരി 9ന് ശേഷം കേരളത്തിൽ സ്വർണത്തിന്റെ ഏറ്റവും താഴ്ന്ന വിലയാണിത്.
ജനുവരി 29ന് പവൻവില 1,31,160 രൂപയും ഗ്രാം വില 16,395 രൂപയുമെന്ന സർവകാല ഉയരം തൊട്ടിരുന്നു. തുടർന്ന് ഇതുവരെ പവന് കുറഞ്ഞത് 28,480 രൂപ. ഗ്രാമിന് 3,560 രൂപയും കുറഞ്ഞു.
സ്വർണവില കുറയുന്നത് ആഭരണപ്രിയർക്ക് നേട്ടമാണ്. വിവാഹ സീസൺ ആയതിനാൽ വിപണിക്കും ഗുണം ചെയ്യും. അതേസമയം, സ്വർണത്തിൽ നിക്ഷേപമായി കണ്ടു പണമിറക്കിയവർക്ക് ഈ വിലയിടിവ് വന്‍ തിരിച്ചടിയാണ്.
0 Comments