LATEST

6/recent/ticker-posts

Header Ads Widget

ശുഭദിനം കവിത കണ്ണൻ


ഒരിടത്ത് നാല് മെഴുകുതിരികള്‍ കത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതിലെ ഒന്നാമന്റെ പേര് സമാധാനമെന്നാണ്. ലോകം മുഴുവന്‍ കലഹമാണ്. അതുകൊണ്ട് ഞാനിനി എരിയുന്നില്ല. ഒന്നാമന്‍ പറഞ്ഞു. സ്‌നേഹമെന്ന രണ്ടാമത്തെ മെഴുകുതിരി പറഞ്ഞു: ഇവിടെ ആര്‍ക്കും ആരേയും കണ്ടുകൂടാ. അന്യോന്യം ദ്രോഹിക്കുന്നു. ഞാനും അണയുന്നു. അപ്പോള്‍ ആത്മാര്‍ത്ഥതയുടെ മെഴുകുതിരി ഇങ്ങനെ പറഞ്ഞു: ഇവിടെ എല്ലാവര്‍ക്കും സ്വന്തം കാര്യം മാത്രം, മറ്റുളളവരെ ചതിക്കുന്നതില്‍ ആര്‍ക്കും മനഃസാക്ഷിക്കുത്തുമില്ല. ഞാനും അണയുകയാണ്. പ്രതീക്ഷയെന്ന തിരി മാത്രം അപ്പോഴം കത്തിക്കൊണ്ടിരിക്കുന്നു. മറ്റുളളവയെല്ലാം അണഞ്ഞാലും തനിക്കു കഴിയുന്നത്രയും നേരം താന്‍ പിടിച്ചുനില്‍ക്കുമെന്ന് അത് തീരുമാനിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ ഒരു വഴിപോക്കന്‍ എത്തി. പ്രതീക്ഷയെന്ന തിരിയെടുത്ത് മറ്റുമൂന്നു തിരികളും കത്തിച്ചു. സ്വയം കണ്ടെത്തുന്ന കാരണങ്ങള്‍ക്കപ്പുറത്തേക്ക് ഒരാളും നിലനില്‍ക്കില്ല. ഏത് കാര്യവും അവസാനിപ്പിക്കാന്‍ നൂറ് ന്യായങ്ങള്‍ കണ്ടെത്താം. അത് പക്ഷേ, അവനവനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അവനവന് ബോധ്യപ്പെട്ടില്ലെങ്കില്‍ അത് കുറ്റബോധമുണ്ടാക്കും. ചുററുപാടുകള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും. അവ അനുകൂലമാകമെന്ന് ഉറപ്പിച്ചിട്ട് ആര്‍ക്കും ഒന്നും തുടരാനാകില്ല. മറ്റൊരാളുടെ പ്രതീക്ഷകള്‍ക്കൊത്തുയുരാന്‍ വേണ്ടിയാകരുത് നമ്മുടെ ജീവിതം. എന്തൊക്കെ സംഭവിച്ചാലും ആയുസ്സുളളതുവരെ തെളിയണം എന്ന ചിന്തയാകട്ടെ നമ്മുടെ വെളിച്ചം - ശുഭദിനം

Post a Comment

0 Comments