LATEST

6/recent/ticker-posts

Header Ads Widget

എയ്ഡഡ് നിയമനം: ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസ് അനുകൂല ഉത്തരവ് എല്ലാ മാനേജ്‌മെന്റുകൾക്കും



ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസിനെ അനുകൂലമായ സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് സ്കൂൾ മാനേജ്മെൻറ്കൾക്കും ബാധകമാക്കി സംസ്ഥാന സർക്കാർ. അന്തിമ തീരുമാനം സുപ്രീംകോടതി വിധിക്ക് അനുസരിച്ചായിരിക്കും എന്ന ഉപാധി വെക്കും. ശമ്പളമില്ലാതെ ജോലിചെയ്യുന്ന 20000 ത്തോളം അധ്യാപകർക്ക് സർക്കാർ ഉത്തരവ് ആശ്വാസമാകും എന്നും പൊതു വിദ്യാഭ്യാസ മന്ത്രി വീശിവൻകുട്ടി അറിയിച്ചു. കെ ടെറ്റ് പാസാകാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താൻ സർക്കാർ അനുമതി നൽകി. ഇവർ രണ്ടുവർഷത്തിനുള്ളിൽ കെ ടെറ്റ് പാസ്സാകണം . 


ഭിന്നശേഷി സംവരണത്തിൽ സർക്കാർ സ്വീകരിച്ച കർശന നിലപാടിനെതിരെ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ ഉൾപ്പെടെയുള്ള സംഘടനകൾ വലിയ പ്രതിഷേധത്തിലായിരുന്നു. ഈ പ്രതിഷേധം തണുപ്പിക്കാനാണ് പുതിയ നീക്കം.

ഈ ഉത്തരവ് നിലവിൽ വരുന്നതോടെ മാനേജ്‌മെന്റുകൾ നടത്തിയിട്ടുള്ളതും എന്നാൽ അംഗീകാരം ലഭിക്കാതെ തടഞ്ഞുവെച്ചിട്ടുള്ളതുമായ നിരവധി അധ്യാപക നിയമനങ്ങൾക്ക് വഴിതെളിയും.

 

Post a Comment

0 Comments