ഒരാളില്‍ ഏറ്റവും ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ പറ്റിയ ആയുധം ഏതെന്നായിരുന്നു രാജാവിന്റെ ചോദ്യം. ഇരുതലവാള്‍ എന്ന് സൈന്യാധിപന്‍ പറഞ്ഞു. മാസങ്ങള്‍ കഴിഞ്ഞാല്‍ ആ മുറിവ് ഉണങ്ങുമെന്നായി രാജാവ്. നാക്ക് എന്നാണ് മന്ത്രി പറഞ്ഞത്. വാക്കുകള്‍കൊണ്ടുളള മുറിവ് വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ ആഘാതമുണ്ടാകില്ല എന്നായി രാജാവ്. അപ്പോള്‍ രാജഗുരു പറഞ്ഞു: സ്‌നേഹമാണ് ആ ആയുധം. ആത്മാര്‍ത്ഥമായി സ്‌നേഹിച്ച ഒരാള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന വേദനയും മുറിപ്പാടും മറ്റൊരാള്‍ക്കും ഉണ്ടാക്കാന്‍ കഴിയില്ല. അടുത്തുനില്‍ക്കുന്നവര്‍ മാത്രമേ ആത്മാവിനെ കണ്ടിട്ടുളളൂ.. അവര്‍ക്ക് മാത്രമേ എവിടെയാണ് മൃദുലമമെന്നതും എവിടെയാണ് കഠിനമെന്നതും അറിയൂ. അപരിചിതരും അകലെയുളളവരും മുറിവേല്‍പ്പിച്ചാല്‍ അവ അതിവേഗം പരിഹരിക്കപ്പെടും. അവര്‍ക്കൊന്നും അറിയാത്തതിനാല്‍ ആക്രമണത്തിന് കൃത്യതയുണ്ടാകില്ല. അമ്പിന്റെ മൂര്‍ച്ഛയല്ല, എയ്തവന്റെ മുഖമാണ് ഹൃദയം തകര്‍ക്കുന്നത്. ഒരാളെ ഉന്മൂലനം ചെയ്യുന്നതിനുളള എളുപ്പവഴി സ്‌നേഹിച്ചശേഷം ഉപേക്ഷിക്കുക എന്നതാണ്. എത്രയധികം സ്‌നേഹം പകര്‍ന്നോ അത്രയധികം ഹൃദയഭേദകമായിരിക്കും ആ മുറിവുകള്‍. സ്‌നേഹിക്കുന്നവരും സ്‌നേഹിക്കപ്പെടുന്നവരും ഒരു പ്രമാണം സൂക്ഷിക്കുന്നത് നല്ലതാണ്. ആരെയും ലോകമായി കാണാതിരിക്കുക, ആരുടേയും ലോകമാകാതിരിക്കുക - ശുഭദിനം
0 Comments