LATEST

6/recent/ticker-posts

Header Ads Widget

ശുഭദിനം കവിത കണ്ണൻ


ഗുരു മരണശയ്യയിൽ കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ ചുറ്റും കൂടിനിൽപ്പുണ്ട്. അവരിൽ ഒരാൾ പറഞ്ഞു: "ഗുരോ അങ്ങ് ഈ ശരീരം വെടിയുന്നതിനുമുമ്പ് അവസാനമായി ഉപദേശം നൽകി ഞങ്ങളെ അനുഗ്രഹിക്കണം" ഗുരു എല്ലാവരോടുമായി ചോദിച്ചു:
"എന്റെ വായിൽ നിങ്ങൾ എന്താണ് കാണുന്നത്?" വൃദ്ധനായ അദ്ദേഹത്തിന്റെ വായിൽ ഒരൊറ്റ പല്ലുപോലും ഇല്ലായിരുന്നു. ചുറ്റും കൂടിയിരുന്നവരുടെ മറുപടി സ്വാഭാവികമായും ഇങ്ങിനെയായിരുന്നു: നാവ് മാത്രം" ഗുരു വീണ്ടും അവരോട് ചോദിച്ചു: "നിങ്ങളുടെ വായിലോ?"
"നാവും പല്ലുകളുമുണ്ട്"... അവർ പറഞ്ഞു.
ഗുരു തന്റെ അന്തിമോപദേശമായി വീണ്ടും പറയാനാരംഭിച്ചു: "മനുഷ്യൻ ജനിക്കുമ്പോൾ അവന് നാവ് മാത്രമേയുള്ളൂ... പല്ല് പിന്നീട് വരുന്നതാണ്. അവ നാവിനെക്കാൾ എത്രയോ കടുപ്പവും കരുത്തുമുള്ളവയാണ്. പക്ഷേ മനുഷ്യന് പ്രായമാകുന്നതിനനുസരിച്ച് കടുപ്പവും കരുത്തുമുള്ള പല്ലുകൾ കൊഴിഞ്ഞുപോകുന്നു. മാർദ്ദവവും വഴക്കവുമുള്ള നാവ് മരണം വരെ ഒരു മാറ്റവുമില്ലാതെ അവശേഷിക്കുന്നു." ഗുരു അല്പനേരത്തെ മൗനത്തിനുശേഷം തുടർന്നു: "ഇതാണെന്റെ അവസാനത്തെ ഉപദേശം: മൃദുവായത്, വഴക്കമുള്ളത് നിലനിൽക്കുന്നു. അതുകൊണ്ട് ദയയും ക്ഷമയും ശീലിക്കുക... മൃദുവായി സംസാരിക്കുക..."
ഇത്രയും പറഞ്ഞ് അദ്ദേഹം സാവധാനം കണ്ണുകളടച്ചു. നമുക്ക് ലഭിച്ചിരിക്കുന്ന അപൂർവമായ അനുഗ്രഹങ്ങളിൽ ഒന്നാണ് സംസാരിക്കാനുള്ള കഴിവ്. വാക്കിന് സകലരെയും ആകർഷിക്കാനുള്ള ശക്തിയുണ്ട്. ഒരു നീർച്ചാലിനെ അതിന്റെ തുടക്കത്തിൽ ഒരു കല്ലുകൊണ്ട് തടഞ്ഞു നിർത്താനോ അതിന്റെ ഗതി തിരിച്ചുവിടാനോ പ്രയാസമില്ല. എന്നാൽ ആ നീർച്ചാൽ വളർന്ന് ഒരു വലിയ നദി ആയാൽ അതിനെ നിയന്ത്രിക്കാൻ പ്രയാസമാണ്. അതുപോലെ നമ്മുടെ ചിന്ത, വാക്കും വാക്ക്പ്രവർത്തിയുമായിക്കഴിഞ്ഞാൽ പിന്നീടതിനെ നിയന്ത്രിക്കുക പ്രയാസമാണ്. അതിനാൽ നമ്മൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് നമ്മുടെ ചിന്തകളെയാണ്. ചിന്തിക്കാതെ സംസാരിക്കുക എന്ന ഒരൊറ്റ ദുർഗുണത്തിന് നൂറ് നല്ല ഗുണങ്ങളെ നിഷ്പ്രഭമാക്കാൻ സാധിക്കും. അതിനാൽ നമ്മുടെ ഓരോ വാക്കും വിവേകപൂർവമായിരിക്കട്ടെ. - ശുഭദിനം

Post a Comment

0 Comments