LATEST

6/recent/ticker-posts

Header Ads Widget

ലീഗ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.മോയുട്ടി മൗലവി അന്തരിച്ചു.കബറടക്കം ഇന്ന് വൈകിട്ട് 3.30 ന് കൊട്ടപ്പുറം ജുമാമസ്‌ജിൽ


മലപ്പുറം : മുസ്ല‌ിം ലീഗ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റും പുളിക്കൽ പഞ്ചായത്തിന്റെ വികസന നായകനുമായിരുന്ന പി.മോയുട്ടി മൗലവി (89) അന്തരിച്ചു. കാൽ നൂറ്റാണ്ട് പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റും 5 വർഷം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹി, കൊണ്ടോട്ടി നിയോജക മണ്ഡലം പ്രസിഡൻ്റ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ്, കൊട്ടപ്പുറം ജുമാമസ്‌ജിദ് സെക്രട്ടറി, പ്രസിഡൻ്റ് ഉൾപ്പെടെ സമീപത്തെ വിവിധ പള്ളികളുടെ ഭാരവാഹി തുടങ്ങി വിവിധ സ്‌ഥാനങ്ങൾ വഹിച്ചിരുന്നു.

Post a Comment

0 Comments