LATEST

6/recent/ticker-posts

Header Ads Widget

തൊഴിൽരഹിതരായ യുവജനങ്ങൾക്കുള്ള ക്ഷീരോൽപാദന മേഖലയിലെ സംരംഭകത്വ നൈപുണ്യ വികസന പരിശീലനപരിപാടി: അപേക്ഷ ക്ഷണിച്ചു

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവ്വകലാശാലയുടെ കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാം- ഫോഡർ റിസർച്ച് ഡെവലപ്മെന്റ് സ്കീമിന്റെ സ്റ്റേറ്റ് പ്ലാൻ പദ്ധതിയിൽ ഒരു മാസത്തെ (12.01.2026 - 11.02.2026) സ്റ്റൈപെൻഡോട് കൂടിയ പരിശീലന പരിപാടിയായ "തൊഴിൽ രഹിതരായ യുവജനങ്ങൾക്കുള്ള ക്ഷീരോല്പാദന മേഖലയിലെ സംരംഭകത്വ നൈപുണ്യ വികസന പരിശീലന പരിപാടി" 2025-26 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു (ഓരോ ബാച്ചിലും 10 പേർ വീതം).
അപേക്ഷകർ 18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ളവരും, നല്ല കായിക ക്ഷമതയുള്ളവരും ആയിരിക്കണം. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 10-ാം ക്ലാസ്സ് പാസ്സ് ആണ് മിനിമം വിദ്യാഭ്യാസ യോഗ്യത.
ഈ പരിശീലന പദ്ധതിയുടെ സവിശേഷതകളുടെ സംക്ഷിപ്ത രൂപം താഴെ ചേർക്കുന്നു:
 *കന്നുകാലികളുടെയും കറവ പശുക്കളുടെയും വളർത്തലിലും ഫാം മാനേജ്‌മെന്റിലുമുള്ള ശാസ്ത്രീയ രീതികളെക്കുറിച്ച് പരിശീലനം നൽകുന്നു.*

 *ലാഭകരമായ ക്ഷീരോല്പാദന യൂണിറ്റുകൾ നടത്തുന്നതിൽ പരിശീലനം നൽകുന്നു.*

 *ശാസ്ത്രീയ ഫീഡിംഗ് മാനേജ്‌മെന്റ്, തീറ്റപ്പുൽ കൃഷി എന്നിവയിലുള്ള പരിശീലനം നൽകുന്നു.*

 *മണ്ണീര കമ്പോസ്റ്റിംഗ്, സൈലേജ് നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകുന്നു.*
 * സർവ്വകലാശാല നൽകുന്ന അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുന്നു.
 * പ്രതിമാസം 5000/- രൂപ സ്റ്റൈപെൻഡായി ലഭിക്കുന്നതിലൂടെ പരിശീലനത്തോടൊപ്പം ചെറിയ ഒരു വരുമാനവും ലഭ്യമാകുന്നു.
ഈ പരിശീലനത്തിനായുള്ള നേരിട്ടുള്ള അഭിമുഖം ഈ ഫാമിൽ വെച്ച് 05.01.2026 രാവിലെ 11.00 മണിക്ക് നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സർക്കാർ അംഗീകൃത വയസ്സ് തെളിയിക്കുന്ന രേഖ (SSLC/TC), ആധാർ കാർഡ് തുടങ്ങിയ രേഖകളുടെ അസലും പകർപ്പും കൊണ്ട് വരേണ്ടതാണ്. ഈ പരിശീലനത്തിനായുള്ള സൗജന്യ അപേക്ഷാ ഫോറം www.kvasu.ac.in എന്ന വെബ്സൈറ്റിൽ നിന്നും അല്ലെങ്കിൽ അന്നേ ദിവസം വരെ യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാം, മണ്ണുത്തി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487-2370302, 9846024361 എന്ന നമ്പറിൽ ബന്ധപ്പെടുക.

Post a Comment

0 Comments